
മുണ്ടക്കയം : ദേശീയ പാതയിൽ 34ാം മൈൽ സെന്റ് ലൂയിസ് എൽ.പി സ്കൂളിന് സമീപം കാർ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് പാഞ്ഞുകയറി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം. പെരുവന്താനം ഭാഗത്തു നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് വീടിനോട് ചേർന്ന് പാതയോരത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. പെരുവന്താന പൊലീസ് മേൽനടപടി സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |