
കോട്ടയം: ഷട്ടറുകൾ അടച്ചെങ്കിലും മീനുകൾ കയറാൻ കല്ലുവയ്ക്കുന്നത് പതിവാകുന്നതോടെ വിടവിലൂടെ ഉപ്പുവെള്ളം കയറുന്നത് തണ്ണീർമുക്കം ബണ്ടിന് സമീപത്തെ പാടശേഖരങ്ങളിലെ കർഷകരെ ആശങ്കയിലാക്കുന്നു. വെച്ചൂർ, ആർപ്പൂക്കര, അയ്മനം, കുമരകം മേഖലയിലെ നെൽക്കൃഷിയാണ് ഉപ്പുവെള്ള ഭീഷണിയിൽ.
ബണ്ടിന്റെ ഷട്ടറുകൾ അടച്ചെങ്കിലും വിടവിലൂടെ ഉപ്പു വെള്ളം ബണ്ടിന്റെ തെക്ക് കായൽ ഭാഗത്ത് എത്തുകയാണെന്ന് കർഷകർ പറയുന്നു. ഷട്ടറുകളുടെ അടിയിൽ കല്ലുകൾ വയ്ക്കുമ്പോൾ കായലിന്റെ തെക്ക് ഭാഗത്തേക്ക് ഒഴുക്ക് ഉണ്ടായി മീനുകൾ കൂട്ടമായി എത്തും.എന്നാൽ ഇങ്ങനെ കല്ലുകൾ വയ്ക്കുമ്പോൾ ഉപ്പുവള്ളം കയറുന്നത് തങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് നെൽക്കർഷകരും പറയുന്നു.
അകത്തേക്കരി, കേളക്കരി വട്ടക്കയാൽ, മഞ്ചാടിക്കരി പുത്തൻ കേളക്കരി, മഞ്ചാടിക്കരി പാടം, കണ്ടമുണ്ടാലിക്കരി, പുത്തൻകരി, ചൂരത്തറ, വാവക്കാട് തുടങ്ങിയ 1597 ഏക്കർ പാടശേഖരത്തും വെച്ചൂർ പഞ്ചായത്തിലെ 2260 ഏക്കറിലുമാണ് ഉപ്പ് വെള്ളത്തിന്റെ ഭീഷണയേറെയുള്ളത്. വെള്ളത്തിലെ ഉപ്പ് രസം മാറണമെങ്കിൽ ഇനി മഴ പെയ്യണം.
രണ്ടാഴ്ചകൊണ്ട് നെല്ല് നശിക്കും
രണ്ടാഴ്ച മുതൽ മുതൽ 40 ദിവസം വരെ പ്രായമായ നെൽച്ചടികളാണ് ഈ മേഖലയിലുള്ളത്. ഈ സമയത്ത് ചെറിയ ഉപ്പുവെള്ള സാന്നിദ്ധ്യം പോലും നെല്ലിനെ ബാധിക്കും. അതിനാൽ തോടുകളിൽ നിന്നു പാടത്തേക്കു വെള്ളം കയറ്റാൻ കർഷകർ മടിക്കുന്നു. ഉപ്പിന്റെ വരവ് അറിയാതെ വെള്ളം കയറ്റിയ പാടശേഖരങ്ങളിൽ നെൽച്ചെടികൾക്ക് ഉണക്കുണ്ട്.
തീരാതെ പ്രശ്നങ്ങൾ
കൊയ്ത്ത് വെള്ളം വറ്റിക്കുന്നത് വരെ പാടത്ത് വെള്ളം കയറ്റണം
എന്നാൽ ഉപ്പുവെള്ളം കയറുമെന്ന പേടിയിൽ വെള്ളം കയറ്റാൻ കഴിയുന്നില്ല
സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കൃഷിനാശമെന്ന് കർഷകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |