SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

ട്രെയിനിൽ 32 ലക്ഷം രൂപയുമായി  അന്യസംസ്ഥാനക്കാരൻ അറസ്റ്റിൽ

presnath

കോട്ടയം: ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ.പ്രശാന്ത് ശിവജി (30)നെയാണ് റെയിൽവേ പൊലീസ് പിടികുടിയത്. ട്രെയിനിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി റെയിൽവേ പൊലീസും, എക്‌സൈസും, ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച്ച ഇയാൾ പിടിയിലായത്. മഹാരാഷ്ട്രയിൽ നിന്നും കൊച്ചുവേളിയ്ക്കുള്ള ട്രെയിൻ ചെങ്ങന്നൂരിൽ എത്തിയപ്പോൾ എസ് 7 കോച്ചിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രശാന്തിനെ കാണുകയായിരുന്നു. ഇയാളുടെ ബാഗിനുള്ളിൽ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക്ക് കൂടിനുള്ളിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് 500 രൂപയുടെ കെട്ടുകൾ കണ്ടെത്തിയത്. ഓച്ചിറയിലെ സ്വകാര്യ സ്ഥപാനത്തിലേക്കു കൊണ്ടു പോകുകയാണ് പണം എന്നാണ് മൊഴി നൽകിയത്. തുടർന്ന് റെയിൽവെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച പ്രതിയെ വരുമാന നികുതി വിഭാഗത്തിനും പണം എസ്.ബി.ഐ അധികൃതർക്കും കൈമാറി. പിടിച്ചെടുത്ത നോട്ട് കള്ളനോട്ടാണോയെന്ന് പരിശോധിച്ച് ബാങ്ക് അധികൃതർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയിൽവെ പൊലീസ് തുടർ നടപടികൾ സ്വീകരിക്കും. റെയിൽവേ പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ റെജി പി.ജോസഫ്, എക്‌സൈസ് ഇൻസെക്ടർ രാജേന്ദ്രൻ, ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ശരത്, ആർ.പി.എഫ് എ.എസ്.ഐ റൂബി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL