SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

തിരുസ്വരൂപം എഴുന്നള്ളിച്ചു

vespara

വൈക്കം : സെന്റ് ജോസഫ് ഫൊറോന പളളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹ ദർശന തിരുനാളിനോടനുബന്ധിച്ച് വേസ്പര ദിനത്തിൽ നടന്ന പ്രദക്ഷിണം അലങ്കാര പ്രഭയിൽ ശ്രദ്ധേയമായി. മെഴുകുതിരി ദീപങ്ങൾ പ്രഭപരത്തിയ വഴിത്താരയിലൂടെ നീങ്ങിയ പ്രദക്ഷണത്തിന് ഭക്തിയുടെ നിറവേകി. ചടങ്ങുകൾക്ക് ഫാ.ജോസ് മണ്ടാനത്ത്, ഫാ.ജസ്​റ്റിൻ കൈപ്രമ്പാടൻ, വികാരി ഫാ.ബർക്കുമൻസ് കൊടയ്ക്കൽ, ഫാ.ജിഫിൻ മാവേലി എന്നിവർ പ്രധാനകാർമ്മികരായിരുന്നു.

ട്രസ്​റ്റിമാരായ മോനിച്ചൻ ജോർജ് പെരുഞ്ചേരിൽ, മാത്യു ജോസഫ് കോടാലിച്ചിറ, വൈസ് ചെയർമാൻ മാത്യു കൂടല്ലി, തിരുനാൾ കൺവീനർ ജോയിച്ചൻ കാട്ടേത്ത് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL