
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം 'പരാക്രം ദിവസ്' ആഘോഷിച്ചു. നേതാജിയുടെ ജീവിതത്തെക്കുറിച്ചും സ്വാതന്ത്ര്യ സമരത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ കുറിച്ചും കേഡറ്റുകൾ അനുസ്മരിച്ചു. സെമിനാറിൽ എൻ.സി.സി ഓഫീസർ ലെഫ്‌റ്റനന്റ് ഡോ. ജി ഹരി നാരായണൻ ക്ലാസ് എടുത്തു. ജൂനിയർ അണ്ടർ ഓഫീസർ അന്ന അജി, കമ്പനി ക്വാർട്ടർ മാസ്റ്റർ സർജന്റ് നിഥിൻ കൃഷ്ണൻ, കേഡറ്റ് സർജന്റ് മേജർ അക്ഷര ഷാജി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |