
വൈക്കം: ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ടുകായലിന് കുറുകെ നീന്തി പുതിയ സമയവും ദൂരവും കുറിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി ദേവജിത്തിനെ ഉദയനാപുരം ഗ്രാമപഞ്ചായത്ത് ആദരിച്ചു.
പൂത്തോട്ട കെ.പി.എം.വി.എച്ച്.എസ്.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ എസ്.ദേവജിത്ത് ഉദയനാപുരം അമ്പിലേഴത്ത് സജീവ് കുമാറിന്റെയും സവിതയുടേയും മകനാണ്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് സി.പി.അനൂപ് അദ്ധ്യക്ഷത വഹിച്ചു. ഡോ.വിജിത് ശശിധർ, പഞ്ചായത്ത് മെമ്പർമാരായ വി.എം.ശോഭിക, ടി.പി.രാജലക്ഷ്മി, എസ്.രാധാമണി, മിനി മനയ്ക്കപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |