
വൈക്കം: കുലശേഖരമംഗലം വാഴേക്കാട് ഇടയോടിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന മഹാപ്രസാദമൂട്ടിന്റെ ദീപപ്രകാശനം വിജയ ഫാഷൻ ജുവലറി എം.ഡി ജി.വിനോദ് നിർവഹിച്ചു.
രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം, വൈകിട്ട് കാഴ്ചശ്രീബലി, കരോക്ക ഗാനമേള, എതിരേൽപ്പ്, വടക്കുപുറത്ത് ഗുരുതി എന്നിവ നടന്നു. തന്ത്രി ആമേട വാസുദേവൻ നമ്പൂതിരി, മേൽശാന്തി അനിൽ ശാന്തി എന്നിവർ കാർമ്മികരായിരുന്നു. ക്ഷേത്രം ഭാരവാഹികളായ ഇ.ടി.രാജീവ്, എസ്.സതീശൻ, ആർ.സത്യൻ, എ.കെ.ഷിബു, പി.കെ.ഗുരുദാസ്, എസ്.ബാബുരാജ്, വി.പി.ബാബു, കെ.ആർ.സുകുമാരൻ, പി.പ്രകാശൻ, പി.ആർ. വിശ്വംബരൻ എന്നിവർ നേതൃത്വം നൽകി. 28ന് ഏഴാം പൂജ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |