
കോട്ടയം : ജില്ലാ തല റിപ്പബ്ലിക് ദിനാഘോഷം നാളെ രാവിലെ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9 ന് മന്ത്രി വി.എൻ. വാസവൻ പതാക ഉയർത്തും. തുടർന്ന് സല്യൂട്ട് സ്വീകരിക്കും. പരേഡിൽ 28 പ്ലാറ്റൂണുകൾ പങ്കെടുക്കും.
പൊലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എൻ.സി.സി സീനിയർ, ജൂനിയർ ഡിവിഷൻ,സ്റ്റുഡന്റ് പൊലീസ് കേഡറ്റ് , സ്‌കൗട്ട്, ഗൈഡ്‌സ് വിഭാഗം, ജൂനിയർ റെഡ്‌ക്രോസ് വിഭാഗം പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും.
ജില്ലാ പൊലീസ് ആസ്ഥാനത്തെ (ഡി.എച്ച്.ക്യൂ) അസിസ്റ്റന്റ് കമാൻഡന്റ് എം.സി. ചന്ദ്രശേഖരനാണ് പരേഡ് കമാൻഡർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |