SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

ദേശീയ വോട്ടർ ദിനം: ജില്ലാതല ആഘോഷം

vote

കോട്ടയം : ദേശീയ വോട്ടർ ദിനത്തിന്റെ ഭാഗമായി ജില്ലാതല ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ഒളശ ഗവ. അന്ധ വിദ്യാലയത്തിൽ കളക്ടർ ജോൺ വി. സാമുവൽ നിർവഹിക്കും. സബ് കളക്ടർ ഡി. രഞ്ജിത്ത് അദ്ധ്യക്ഷനായിരിക്കും.
ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സ്വീപ് പ്രവർത്തനങ്ങളിലും പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും, വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും മൊമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്യും. സ്വീപ് ജില്ലാ കോ-ഓർഡിനേറ്റർ എം.അമൽ മഹേശ്വർ, തഹസിൽദാർ എസ്.എൻ. അനിൽ കുമാർ, ഒളശ ഗവ. അന്ധ വിദ്യാലയം ഹെഡ് മിസ്ട്രസ് ഇൻ ചാർജ് എസ്. ശ്രീലതകുമാരി, എന്നിവർ പ്രസംഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL