
കോട്ടയം: കെ.ജി.എൻ.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ നേഴ്സുമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടറേറ്റ് മാർച്ച് നടത്തി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.രാജശ്രീ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.ആർ രാജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.സി ജയശ്രീ, കെ.വി സിന്ധു, ജില്ലാ സെക്രട്ടറി ടി.കെ സഫ്തർ, ജില്ലാ വൈസ് പ്രസിഡന്റ് അമ്പിളി ജെയിംസ്, ജില്ലാ ട്രഷറർ എം.എസ് ബീന എന്നിവർ പങ്കെടുത്തു. ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |