
അറുപതിനായിരം രൂപ കവർന്നു
മണർകാട് : അരീപ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് അറുപതിനായിരം രൂപ മോഷ്ടാക്കൾ കവർന്നു. ഇന്നലെ പുലർച്ചെയാണ് മോഷണവിവരം അറിഞ്ഞത്. വ്യാഴാഴ്ച 12 നും പുലർച്ചെ 4നും മദ്ധ്യേയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. കോൺക്രീറ്റിൽ തീർത്ത രണ്ട് വലിയ കാണിക്കകളും, സ്റ്റീലിൽ തീർത്ത പുതിയ മൂന്ന് കാണിക്കകളുമാണുള്ളത്. ഒരാഴ്ച മുൻപായിരുന്നു ഉത്സവം. ഇതിന് ശേഷം വഞ്ചികൾ തുറന്നിരുന്നില്ല. സാധാരണ ഉത്സവസമയങ്ങളിൽ അറുപതിനായിരം രൂപ വരെ ലഭിക്കാറുണ്ടായിരുന്നെന്ന് ഭാരവാഹികൾ പറഞ്ഞു. വഞ്ചികൾ ക്ഷേത്രത്തിന് പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മണർകാട് പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |