
കുമളി: കേരളത്തിലെ റേഷൻ വിതരണത്തിലെ സ്തംഭനം ഒഴിവാക്കുക. റേഷൻ കടകളിൽ ലഭ്യമായി കൊണ്ടിരുന്ന നത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുമളി ഒന്നാമൈൽ റേഷൻ കടയുടെ മുൻപിൽ കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സമരം നടത്തി.കോൺഗ്രസ് കുമളി മണ്ഡലം പ്രസിഡണ്ട്
പി .പി . റഹീമിന്റെ അധ്യക്ഷതയിൽ നടന്ന സമരം , പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് റോബിൻ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. നേതാക്കന്മാരായ എം. എം. വർഗീസ്,സന്തോഷ് പണിക്കർ,ബിജു ദാനിയേൽ,ഹൈദ്രോസ് മീരാൻ,ജോബിൻ പാലിയത്തറ എന്നിവർ സംസാരിച്ചു. സിറിൽ യോഹന്നാൻ,മണമേഖല,ഷൈലജ ഹൈദ്രോസ്,ജയമോൾ മനോജ്,ഗിരിജ മുരളി, ഇ. സി ജോയി,ജസ്റ്റിൻ ജോൺ,നിസാമുദ്ദീൻ,മനോജ് കാരിമുട്ടം,തുടങ്ങിയവർ ധർണ്ണ സമരത്തിന് നേതൃത്വം നൽകി..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |