
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജിൽ ബേസിക് ലൈഫ് സപ്പോർട്ടുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി സി.പി.ആർ ശില്പശാല സംഘടിപ്പിച്ചു. പി.ജി ഓഡിറ്റോറിയത്തിൽ നടത്തിയ ശില്പശാല പ്രിൻസിപ്പൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എസി കോ-ഓർഡിനേറ്റർ ലെഫ്. ഡോ. ജി ഹരി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ബ്യൂമെർക് പ്രൊജക്ട് മാനേജർ എൻ മനോജ്കുമാർ, അസി. പ്രൊഫസർമാരായ ഡോ. എൻ സുമേഷ്, ലിനി മറിയം മാത്യു എന്നിവർ പ്രസംഗിച്ചു. ബി.എൽ.എസ് ട്രെയിനർ മോനു മോഹൻ വിദ്യാർത്ഥികൾക്ക് സി.പി.ആർ പരിശീലനം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |