
കോട്ടയം : വർദ്ധിച്ചു വരുന്ന ലഹരി,സൈബർ അക്രമങ്ങൾക്കെതിരെ എസ്.എസ്.എഫ് എസ്.പി ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ത്വാഹ യാസീൻ നുസ്രി നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.എസ്.എം റഫീഖ് അഹ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഷാജഹാൻ സഖാഫി വിഷയാവതരണം നടത്തി. അലി മുസ്‌ലിയാർ, ആരിഫ് ഇൻസാഫ് തുടങ്ങിയവർ പങ്കെടുത്തു. എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം സ്വാഗതവും ജില്ലാ സെക്രട്ടറി മുഹമ്മദ് മദനി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |