
കോട്ടയം: കെ.പി.എസി നാടകോത്സവം 25 മുതൽ 28 വരെ കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടക്കും. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ,ഒളിവിലെ ഓർമ്മകൾ ,മുടിയനായപുത്രൻ ,ഉമ്മാച്ചു എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. ബ്രോഷർ പ്രകാശനം പബ്ലിക്ക് ലൈബ്രറി ചിത്രതാരാ മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ആർട്ടിസ്റ്റ് സുജാതന് നൽകി പ്രകാശനം ചെയ്തു. സിനിമാ നടനും നിർമ്മാതാവുമായ പ്രേംപ്രകാശ് , സംവിധായകൻ ജോഷിമാത്യു , സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ.വി.ബി.ബിനു, കൺവീനർമാരായ വി.ജയകുമാർ ഷജിവേങ്കടത്ത് കെ.സി വിജയ കുമാർ ,ലതികസുഭാഷ് , ടാൻസൺ പി.ടി.,സാജുലാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |