SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

പരിശോധനയ്ക്കത്തിയ ഉദ്യോഗസ്ഥയെ തടഞ്ഞ ബാർ ഉടമ അറസ്റ്റിൽ

shajimon

കോട്ടയം : ബാറിൽ പരിശോധനയ്ക്ക് എത്തിയ അബ്കാരി വെൽഫെയർ ബോർഡ് ഉദ്യോഗസ്ഥയെ തടയുകയും, ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത കേസിൽ ഉടമ അറസ്റ്റിൽ. മാഞ്ഞൂർ ബീസാ ക്ലബ് ഉടമ ഷാജിമോൻ ജോസഫിനെയാണ് കടുത്തുരുത്തി എസ്.എച്ച്.ഒ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. അബ്കാരി വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ നദീറയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. ഈ സമയം ബാറിനുള്ളിലുണ്ടായിരുന്ന ഷാജിമോൻ തടസവുമായി എത്തുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിച്ചു. എസ്.ഐ ശരണ്യ എസ്.ദേവൻ, എസ്. ഐ നാസർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫീസർ മഹേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ ഹോട്ടലിന് ലൈസൻസ് നൽകുന്നതിന്റെ പേരിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഷാജിമോൻ കിടന്ന് പ്രതിഷേധിച്ചത് വിവാദമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL