
മണിമല : ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണിമല കർദിനാൾ പടിയറ പബ്ലിക് സ്കൂളിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി,
വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി അനൂപ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസ്സി ഷാജൻ,ഹേമലത പ്രേം സാഗർ
എറണാകുളം മേഖലാ യൂണിയൻ അംഗം ജോജോ ജോസഫ്, ജില്ല ഡെപ്യൂട്ടി ഡയറക്ടർ സി.ആർ.ശാരദ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ പുരോഗതി കൈവരിച്ചവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |