കോട്ടയം: നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കൈപ്പുഴ കുരിശുപള്ളിയ്ക്ക് സമീപത്താണ് അപകടം. കല്ലറ കൈതക്കനാൽ റോഡിൽ കൈപ്പുഴ പള്ളിത്താഴെ ഭാഗത്ത് നിന്ന് വന്ന ബെൻസ് കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ കുരിശുപള്ളിയ്ക്ക് സമീപമുള്ള ശ്മശാനത്തിലേക്ക് പോകുന്ന റോഡരികിൽ നിന്ന വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർക്കുകയായിരുന്നു. സമീപത്ത് നിന്നിരുന്ന സ്റ്റേ പോസ്റ്റും തകർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |