
കൊച്ചി: ഹിമാലയ ബേബികെയർ സംഘടിപ്പിച്ച ‘ഗോൾഡൻ ഗിഫ്റ്റ് പാക്ക്’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. രാജ്യത്തെ നാല് മേഖലകളിൽ നിന്നായി 12 വിജയികളെയാണ് തെരഞ്ഞെടുത്തത്. ഇതിൽ നാല് പേർക്ക് ഒരുലക്ഷം രൂപ വീതം മൂല്യമുള്ള സ്വർണവും എട്ട് പേർക്ക് 10,000 രൂപ വീതം മൂല്യമുള്ള സിൽവർ വൗച്ചറുകളുമാണ് സമ്മാനം. സമ്മാനങ്ങൾ തനിഷ്‌ക്, കല്യാൺ ഗോൾഡ് കോയിനുകളായി മാറ്റിയെടുക്കാം.
മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളോടൊപ്പമുള്ള അമൂല്യ നിമിഷങ്ങൾ ആഘോഷിക്കാനും പങ്കുവയ്ക്കാനും അവസരമൊരുക്കുന്നതായിരുന്നു മത്സരം. പാക്കിനുള്ളിലെ ലഘുലേഖയിലെ സ്‌ക്രാച്ച് ഏരിയ ഉരച്ച് ലഭിക്കുന്ന യുണീക്ക് കോഡ് ഉപയോഗിച്ചും ക്യുആർ കോഡ് സ്‌കാൻ ചെയ്ത് കുഞ്ഞിനൊപ്പമുള്ള ചിത്രം അപ്‌ലോഡ് ചെയ്തുമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്.
പങ്കെടുത്ത എല്ലാവർക്കും 500 രൂപ മൂല്യമുള്ള ‘മൈ ബേബി & മീ’ സൗജന്യ ഇ-ബുക്കും ഉറപ്പായ സമ്മാനമായി ലഭിച്ചു. വിനോദിനി ലിയോ, സുശ്രീ സംഗീത ബ്യൂറ, ജയന്തി ദേവി, ഡേവിഡ് രാജ് ദേവരകൊണ്ട, സർഫറാസ് അഹമ്മദ് എന്നിവർ പ്രത്യേക പരാമർശം നേടിയവരാണെന്ന് കമ്പനി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |