
പൊൻകുന്നം: യൂത്ത്കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റായി സച്ചിൻ പുളിക്കൻ ചുമതലയേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത്കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മിഥുൻലാൽ പാലക്കൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനന്തകൃഷണൻ, അനന്ദു ജീ കൃഷ്ണൻ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എ.ടി ഷിഹാബുദ്ദിൻ, മണ്ഡലം സെക്രട്ടറിമാർ സജി തോമസ്,സൂരജ്ദാസ്, യൂത്ത്കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് സനോജ് തോമസ്, കെ.എസ്.യു നേതാവ് അഭിജിത്ത് പി.ബി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |