
കോട്ടയം : എം.ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ വാർഷികത്തോടനുബന്ധിച്ച് ജോജോ മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ.ജോജി അലക്സ് ഉദ്ഘാടനം നിർവഹിച്ചു. വൈറ്റ് വാരിയേഴ്സ് ജേതാക്കളായി. ബ്ലൂ ബുൾസിനെയാണ് പരാജയപ്പെടുത്തിയത്. ജേതാക്കൾക്ക് സിൻഡിക്കേറ്റംഗം അഡ്വ.പി.ബി സതീഷ് കുമാർ സമ്മാനദാനം നിർവഹിച്ചു. റണ്ണറപ്പിനുള്ള ട്രോഫിയും മെഡൽ വിതരണവും പരീക്ഷാ കൺട്രോളർ സി.എം ശ്രീജിത്ത് നിർവഹിച്ചു. സംഘടനാ ജനറൽ സെക്രട്ടറി എം.എസ് സുരേഷ്, പ്രസിഡന്റ് കെ.ടി രാജേഷ്കുമാർ, വൈസ് പ്രസിഡന്റ് എസ്.അനൂപ്, നിർവാഹക സമിതി അംഗം എൻ.ബി ജ്യോതിഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |