
ചങ്ങനാശേരി : ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ അഡ്വാൻസ്ഡ് പാലിയേറ്റീവ് കെയർ ട്രെയിനിംഗ് പ്രോഗ്രാം നടന്നു. കോട്ടയം മെഡിക്കൽ കോളേജ് റിട്ട.പ്രൊഫ. ഡോ.സാറാമ്മ വർഗീസ് നേതൃത്വം നൽകി. ആശുപത്രി അസോസിയേറ്റ് ഡയറക്ടർമാരായ ഫാ.ജോഷി മുപ്പത്തിൽചിറ, ഫാ. ജോസ് പുത്തൻചിറ, പാലിയേറ്റീവ് വിഭാഗം മേധാവി ഡോ.സി.ഇ.എം റോയ് എന്നിവർ പങ്കെടുത്തു. ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കാവാൻ പൂർണസജ്ജമായ പാലിയേറ്റിവ് കെയർ സംവിധാനമാണ് ആശുപത്രിയിലേതെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി.കുന്നത്ത് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |