
തലയോലപ്പറമ്പ് : എസ് എൻ ഡി പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ നടത്തുന്ന 31-ാമത് പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സ് യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ യു. എസ്. പ്രസന്നൻ അദ്ധ്വക്ഷത വഹിച്ചു.വനിതാ സംഘം പ്രസിഡന്റ് ജയ അനിൽ, ബീനാ പ്രകാശ്, രാജി ദേവരാജൻ ,വൽസാ മോഹനൻ , ശ്രീകല തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ഗ്രെയ്സ് ലാൽ, അജേഷ് കെ.പി, അനൂപ് വൈക്കം, ഡോ.ശരത്ചന്ദ്രൻ എന്നിവർ ക്ലാസ് എടുക്കും. സമാപന സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |