
വൈക്കം: കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ വൈക്കം യൂണിറ്റ് വാർഷിക സമ്മേളനം
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.വി. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് കെ.എം. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സി.ജെ. ജോസഫ്, ടി.എൻ. ജോഷി, ഇ.എൻ. ഹർഷകുമാർ, ഇ.കെ. ചന്ദ്രമോഹൻ, ടി.കെ. പൊന്നപ്പൻ, എം.കെ. പീതാംബരൻ, എൻ. ശിശുപാലൻ, കെ. ചന്ദ്രമോഹൻ, എ.ആർ. ശിവദാസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ. എം. മുരളീധരൻ (പ്രസിഡന്റ്), ടി.കെ. പൊന്നപ്പൻ (സെക്രട്ടറി), എം.കെ. പീതാംബരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |