
വൈക്കം : എസ്.എൻ.ഡി.പി യോഗം ചെമ്മനത്തുകര 113ാം നമ്പർ ശാഖാ ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവൻ നടത്തിയ വേൽ പ്രതിഷ്ഠയുടെ വാർഷികവും, ശ്രീമഹാഗണപതി, ശ്രീധർമ്മശാസ്താവ്, ശ്രീമഹാദേവി പ്രതിഷ്ഠകളുടെ പത്താമത് വാർഷികവും നടന്നു. തന്ത്രി ശിവഗിരിമഠം സ്വാമി ശ്രീനാരായണ തീർത്ഥ, മേൽശാന്തി രൂപേഷ് ശാന്തി എന്നിവർ മുഖ്യകാർമ്മികരായിരുന്നു. കലശാഭിഷേകത്തിന് ശേഷം ബ്രഹ്മകലശം പുറത്തേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം പ്രസിഡന്റ് വി.പി. വേണുഗോപാൽ, വൈസ് പ്രസിഡന്റ് നിതീഷ് പ്രകാശ്, സെക്രട്ടറി ടി.ആർ. രമേശൻ, യൂണിയൻ കമ്മിറ്റി അംഗം മധു പുത്തൻത്തറ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |