കോട്ടയം : കേരള ഹയർ സെക്കൻഡറി ടീച്ചേഴേസ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു) 24-ാം സംസ്ഥാന സമ്മേളനം ഇന്ന് കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ ആരംഭിക്കും. വൈകിട്ട് 4 ന് സംസ്ഥാന പ്രസിഡന്റ് കെ.കെ ആലിക്കുട്ടി പതാക ഉയർത്തും. 5 ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സമ്മേളനം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളന ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. നാളെ രാവിലെ 10 ന് അക്കാഡമിക് മീറ്റ് ടി.വി ഇബ്രാഹിം എം.എൽ.എ, 11.30 ന് പ്രതിനിധി സമ്മേളനം മുൻ മന്ത്രി കെ.മുരളീധരനും, ഉച്ചകഴിഞ്ഞ് 2 ന് യാത്രഅയപ്പ് സമ്മേളനം ജോസഫ് വാഴക്കനും ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ സി.പി ചെറിയ മുഹമ്മദ്, അഡ്വ.മുഹമ്മദ് ഷാ, നാട്ടകം സുരേഷ്, അബ്ദുൽ അസീസ് ബഡായിൽ,പി.കെ ഫിറോസ്, ഡോ.സിറിയക് തോമസ്, അഹമ്മദ് സാജു, പ്രൊഫ.എം.എച്ച് ഇല്യാസ്, പ്രൊഫ.ഷാവാസ് ഷെരീഫ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |