SignIn
Kerala Kaumudi Online
Friday, 23 October 2026 1.49 AM IST

കുന്നംഭാഗം സ്‌പോർട്സ് സ്‌കൂൾ നിർമ്മാണം : സാങ്കേതികാനുമതി

rooparekha

കാഞ്ഞിരപ്പള്ളി : കുന്നംഭാഗം സ്‌പോർട്സ് സ്‌കൂൾ നിർമ്മാണത്തിന് 27.7 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. കിഫ്ബി മുഖേനയാണ് പദ്ധതിയുടെ നിർമ്മാണം നടത്തുന്നത്. ഈ മാസം ടെണ്ടർ വിളിക്കും. സ്‌പോർട്സ് സ്വിമ്മിംഗ് പൂൾ, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബാൾ കോർട്ട്, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, സെവൻസ് ഫുട്ബാൾ സിന്തറ്റിക് ടർഫ്, സ്‌പോർട്സ് സ്‌കൂളിലെ കുട്ടികൾക്കും കോച്ചുമാർക്കുമുള്ള ഹോസ്റ്റലുകൾ, മൾട്ടിപ്പർപ്പസ് ഇൻഡോർ കോർട്ട്, കോംബാറ്റ് സ്‌പോർട്സ് ബിൽഡിംഗ്, ഭിന്നശേഷി സൗഹൃദ സ്‌പോർട്സ് സൗകര്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയ സ്‌കൂൾ കെട്ടിടങ്ങൾ പൊളിച്ച് സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റി. നിലവിലുണ്ടായിരുന്ന പഴയ സ്‌കൂൾ കെട്ടിടത്തിന് പകരമായി എം. എൽ. എ. ഫണ്ടിൽ നിന്ന് 3 കോടി 70 ലക്ഷം ചെലവഴിച്ച് പുതിയ കെട്ടിടം പൂർത്തിയാക്കി. പുതിയ കെട്ടിടത്തിൽ നിലവിലുള്ള എൽ.പി. സ്‌കൂളിന്റെ 1 മുതൽ 4 വരെ ക്ലാസുകളും ഹൈസ്‌കൂളിന്റെ 5 മുതൽ 10 വരെ ക്ലാസുകളും സ്‌പോർട്സ് സ്‌കൂളിന്റെ 7 മുതൽ 10 വരെ ക്ലാസുകളും നടത്തുന്ന വിധത്തിലാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. സ്‌പോർട്സ് സ്‌കൂൾ വിദ്യാർത്ഥികൾ ഒഴികെയുള്ള എല്ലാ ക്ലാസുകളും അവിടേക്ക് മാറ്റി.

പ്രവേശനം പ്രത്യേകമായി

സ്‌പോർട്സ് സ്‌കൂൾ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞ് അതിലേക്കുള്ള പ്രവേശനം പ്രത്യേകമായി നടത്തും. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും. സംസ്ഥാനത്ത് നിന്ന് ഭാവിയിലെ മികച്ച കായികതാരങ്ങളെ വാർത്തെടുക്കാനുള്ള പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്ന് ചീഫ് വിപ്പ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL