
ചിറക്കടവ് : ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ആൽത്തറ ആലപ്പാട്ട് കുടിവെള്ള പദ്ധതിയുടെ ഓവർഹെഡ് ടാങ്കിന്റെ നിർമ്മാണോദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീ സുരേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ,കെ.ജി. രാജേഷ്, ലീന കൃഷ്ണകുമാർ കെ.കെ.സന്തോഷ് കുമാർ, അഡ്വ.അഭിലാഷ് ചന്ദ്രൻ, പി. പ്രജിത്ത്, പ്രശാന്ത് മാലമല,ഷാജി നെല്ലേപറമ്പിൽ,സുദർശന കുമാർ,ദിപിൻദാസ്, മുഹമ്മദ് ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.
വാർഡ് മെമ്പർ എം.ജി.വിനോദ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |