
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 17 മുതൽ 21 വരെ പ്രിവന്റീവ് കാർഡിയാക് ഹെൽത്ത് ചെക്കപ്പ് നടക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്ന 50 പേർക്ക് 3100 രൂപ വരുന്ന ലാബ്, എക്കോ, എക്‌സ്‌റേ, ഇ.സി.ജി പരിശോധനകൾ, ഡയറ്റ് കൺസൾട്ടേഷൻ എന്നിവ 1860 രൂപയ്ക്ക് ലഭിക്കും. നല്ല ചികിത്സ സാധാരണക്കാരായ ജനങ്ങൾക്കും ലഭ്യമാകണമെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി പ്രിവന്റീവ് കാർഡിയാക് ഹെൽത്ത് ചെക്കപ്പ് ക്രമീകരിച്ചിരിക്കുന്നതെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ.ജെയിംസ് പി.കുന്നത്ത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്ക് ചെയ്യുന്നതിനും ഫോൺ : 04812722100.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |