
കോട്ടയം : വില്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയും, കഞ്ചാവുമായി യുവാവ് പിടിയിൽ. ആർപ്പൂക്കര വില്ലൂന്നി രാജീവ്നഗർ ചെക്കോന്തയിൽ ജോയൽ (28) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കരിപ്പാ ഭാഗത്തു നിന്നാണ് ഇയാളെ പിടികൂടിയത്. 3.98 ഗ്രാം എം.ഡി.എം.എയും, 197 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ ടി.ശ്രീജിത്ത്, എസ്.ഐ എം.എച്ച് അനുരാജ്, എ.എസ്.ഐമാരായ പത്മകുമാർ, അജികുമാർ, സി.പി.ഒമാരായ രഞ്ജിത്ത്, അനൂപ്, പ്രദീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |