
പൊൻകുന്നം : വിമുക്തഭടസംഘടനയായ നാഷണൽ എക്സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി ഇടുക്കിയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. ആദ്യ യൂണിറ്റ് ഉപ്പുതറയിൽ രൂപീകരിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ദക്ഷിണമേഖല സെക്രട്ടറി എ.ആർ.വിജയൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ജോർജുകുട്ടി (രക്ഷാധികാരി), ടി.എൻ.കരുണൻ (പ്രസിഡന്റ്), ജെയിംസ്കുട്ടി (വൈസ്.പ്രസി), ജോസഫ് ചെറിയാൻ (സെക്രട്ടറി), തങ്കച്ചൻ ഉപ്പുതറ (ജോ.സെക്രട്ടറി), സി.ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |