SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

മാണിസം യൂത്ത് കോൺക്ലേവിന് തുടക്കം

manism

കോട്ടയം : യൂത്ത് ഫ്രണ്ട് എം മാണിസം യൂത്ത് കോൺക്ലേവിന് തുടക്കമായി. കെ.സി മാമ്മൻ മാപ്പിള ഹാളിൽ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ പതാക ഉയർത്തി. യൂത്ത് ഫ്രണ്ട് എം നേതാക്കളുടെ നേതൃത്വത്തിൽ പാലായിലെ കെ.എം മാണിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അലക്‌സ് കോഴിമല, കേരള കോൺഗ്രസ് എം ഹൈപ്പവർ കമ്മിറ്റി അംഗം വിജി എം തോമസ്, സാജൻ തൊടുക, ജോജി കുറത്തിയാടൻ, എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് 5 ന് കെ.എം മാണി യൂത്ത് ബ്രിഗേഡിന്റെ മാർച്ച് പാസ്റ്റ് നടക്കും. തുടർന്ന് ചേരുന്ന കോൺക്ലേവ് ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. സിറിയക് ചാഴികാടൻ അദ്ധ്യക്ഷത വഹിക്കും. 11 ന് കെ.എം മാണി കേരള കോൺഗ്രസിന്റെ ആത്മാവ് എന്ന വിഷയത്തിൽ ടി.ദേവപ്രസാദും, 12 ന് കെ.എം മാണി എന്ന ഭരണാധികാരി എന്ന വിഷയത്തിൽ അലക്‌സാണ്ടർ ജേക്കബും. മൂന്നിന് കേരള യുവത്വം സാദ്ധ്യതകൾ എന്ന വിഷയത്തിൽ സന്തോഷ് ജോർജ് കുളങ്ങരയും പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL