
ചങ്ങനാശേരി: ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷനിലെ കടയുടെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ചയാൾ അറസ്റ്റിൽ. മലപ്പുറം പുള്ളിപ്പാടം ഭാഗത്ത് മുണ്ടൻപറമ്പിൽ സുധീഷ് (24) നെയാണ് ചങ്ങനാശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 30 നാണ് ചെത്തിപ്പുഴ സ്വദേശിയായ യുവാവിന്റെ സ്കൂട്ടർ മോഷണം പോയത്. ശാസ്ത്രീയ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും എറണാകുളം ഭാഗത്ത് നിന്ന് പിടികൂടുകയുമായിരുന്നു. എസ്.ഐ രാജ്മോഹൻ, സി.പി.ഒമാരായ സ്റ്റാൻലി തോമസ്, നിയാസ്, വിഷ്ണുരാജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |