
ചേർപ്പുങ്കൽ : ബി.വി.എം ഹോളിക്രോസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി മുത്തോലിയിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ സമർപ്പണം നടത്തി. എം. ജി യൂണിവേഴ്സിറ്റി എൻ. എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.ഇ.എൻ.ശിവദാസൻ, കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ബേബി സെബാസ്റ്റ്യൻ, കോളേജ് ബർസാർ ഫാ. സ്കറിയ മലമാക്കൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രോഗ്രാം ഓഫീസേഴ്സായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി. കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച അഞ്ചാമത്തെ വീടാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |