SignIn
Kerala Kaumudi Online
Friday, 23 October 2026 12.08 PM IST

സ്വാഗതസംഘ രൂപീകരണം

cpi

വൈക്കം : സി.പി.ഐ കുലശേഖരമംഗലം ലോക്കൽ സമ്മേളനം മാർച്ച് 8, 9 തീയതികളിൽ ചാത്തനാട്ട് നടക്കും. എട്ടിന് രാവിലെ 10 ന് പത്മശാലീയ ഹാളിലെ ആർ.ബിജു നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ഒൻപതിന് ചാത്തനാട്ട് കാനം രാജേന്ദ്രൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം ജില്ലാ അസി. സെക്രട്ടറി ജോൺ വി. ജോസഫ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി മണലൊടി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.ജി ജയചന്ദ്രൻ, എം.ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL