
വൈക്കം: കേരള എൻ.ജി.ഒ. യൂണിയൻ വൈക്കം ഏരിയ വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സരിതാദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് പാണംപറമ്പിൽ റിപ്പേർട്ടും, ട്രഷറർ പി.ആർ. സരീഷ്കുമാർ കണക്ക് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറിമാരായ ഇ.വി. ലെനിൻ, പ്രശാന്ത്. വി. സേനൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സരിതാദാസ് (പ്രസിഡന്റ്), സി.എ. ജാസ്മിൻ, കെ.വി. സിനിൽ കുമാർ (വൈസ് പ്രസിഡന്റുമാർ), റഫീഖ് പാണംപറമ്പിൽ (സെക്രട്ടറി), ഇ.വി. ലെനിൻ, പ്രശാന്ത്. വി. സേനൻ (ജോയിന്റ് സെക്രട്ടറിമാർ), പി.ആർ. സരീഷ്കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |