
ചങ്ങനാശേരി : പ്രവാസി മലയാളിയായ സെബാസ്റ്റ്യൻ തൂമ്പുങ്കൽ രചിച്ച നാടകങ്ങളുടെ സമാഹാരം 'സുസന്ന' പ്രകാശനം ചെയ്തു. ഡോ.ജോർജ് പടനിലം പ്രവാസി മലയാളി ചാക്കോച്ചന് പുസ്തകം കൈമാറി. ഫാത്തിമാപുരം ഫാത്തിമ വെൽഫയർ ലീഗ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. കൗൺസിലർ രാജു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. നടൻ കൃഷ്ണ പ്രസാദ്,മുൻ മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, ഫാ. സ്റ്റെഫിൻ മാമ്പ്ര, കുര്യൻ തൂമ്പുങ്കൽ, ജേക്കബ് ജോബ്, ബാബു തൂമ്പുങ്കൽ, ജോഷി തൂമ്പുങ്കൽ, തങ്കച്ചൻ വലിയപറമ്പിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |