SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

ട്രാൻ. ബസിന് മുകളിലേക്ക് മരത്തിന്റെ ശിഖരം വീണു 

ksrtc

ഏറ്റുമാനൂർ : ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിറുത്തിയിട്ടിരുന്ന ബസിന് മുകളിലേക്ക് മരം വീണു. കൂത്താട്ടുകുളം ഡിപ്പോയിലേതായിരുന്നു ബസ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. വാഹനത്തിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കോട്ടയം അഗ്‌നിശമനസേനാനിലയത്തിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സാബുവിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ അബ്ബാസി, നിജിൽ കുമാർ, സജീഷ്, സ്വാഗത്, ആർഷ എന്നിവർ ചേർന്ന് മരം മുറിച്ച് മാറ്റി. ഡിപ്പോ കോമ്പൗണ്ടിൽ അപകട ഭീഷണിയായി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റണമെന്ന് നിർദേശവും സേനാ ഉദ്യോഗസ്ഥർ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL