കോട്ടയം : ഗവ.നഴ്‌സിംഗ് കോളേജിലെ റാഗിംഗിനെ തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നടത്തുന്ന സമരം മെഡി.കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദുരിതം സൃഷ്ടിക്കുന്നു. ദിനംപ്രതി നൂറ് കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രി കോമ്പൗണ്ട് ദിവസങ്ങളായി സംഘർഷഭൂമിയാണ്. അത്യാഹിത വിഭാഗത്തിനും,കാർഡിയാക് വിഭാഗത്തിനും സമീപത്താണ് നഴ്‌സിംഗ് കോളേജും, മറ്റ് ഹോസ്റ്റലുകളും സ്ഥിതി ചെയ്യുന്നത്. കോളേജ് ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷയും നടക്കുന്നുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി നിരവധി ആംബുലൻസുകൾ, സ്‌ട്രെക്ചർ, ബഗ്ഗികാർ, മറ്റ് വാഹനങ്ങൾ കടന്നുപോകുന്നത് ഇതിന് സമീപത്ത് കൂടിയാണ്.
ആരോഗ്യപ്രവർത്തകരും കുടുങ്ങുന്നു
വിവിധ പരിശോധനകൾക്കായി ലാബിലേക്ക് പോകുന്നവർ സമരക്കാരുടെ ഇടയിൽ കുടുങ്ങുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കും ആശുപത്രിയിലേക്ക് വേഗം എത്താനാകുന്നില്ല. അഞ്ച് കവാടങ്ങളാണ് മെഡിക്കൽ കോളേജിലുള്ളത്. ഇതിൽ നഴ്‌സിംഗ് കോളേിലേക്ക് നേരിട്ട് തുറക്കാവുന്ന ഗേറ്റാണ് കസ്തൂർബാ ജംഗ്ഷനിലേത്. ഇത് തുറന്നു കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |