SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

മദ്യപിക്കാനെത്തിയ ആളെ ഗ്ളാസിന് എറിഞ്ഞ ബാർ ജീവനക്കാരൻ പിടിയിൽ

s
ബിജു സി.രാജു

കുറവിലങ്ങാട്: ഉദ്ഘാടന ദിവസം ബാറിൽ മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്ത മദ്ധ്യവയസ്കനെയും സുഹൃത്തിനെയും കൗണ്ടറിലിരുന്ന കുപ്പിഗ്ളാസുകൾക്ക് എറിഞ്ഞ് പരിക്കേൽപ്പിച്ച ജീവനക്കാരൻ അറസ്റ്റിൽ. കുമരകം ചേലക്കാപ്പള്ളിൽ ബിജു സി.രാജു (42) ആണ് അറസ്റ്റിലായത്. എം.സി. റോഡിൽ വെമ്പള്ളി ജംഗ്ഷന് സമീപം പ്രവർത്തനം ആരംഭിച്ച ബാറിൽ കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം.

സുഹൃത്തുമായി മദ്യപിക്കാനെത്തിയ മദ്ധ്യവയസ്കൻ തനിക്ക് ബിജു ഒഴിച്ച മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്‌തു. പെട്ടെന്ന് പ്രകോപിതനായ ബിജു അസഭ്യം പറഞ്ഞുകൊണ്ട് ഗ്ളാസുകൾ തുരുതുരാ എറിഞ്ഞു. മദ്ധ്യവയസ്കന്റെ മുഖത്ത് പരിക്കേറ്റു. ഇത് ചോദ്യം ചെയ്ത സുഹൃത്തിന് നേരെയും ഗ്ളാസുകൾ എറിഞ്ഞു. ഈ സമയം മദ്യപിച്ചുകൊണ്ടിരുന്ന മറ്റുള്ളവർ ഏറ് കൊള്ളാതെ ഒഴിഞ്ഞു മാറി. പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് എസ്.എച്ച്.ഒ അജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL