SignIn
Kerala Kaumudi Online
Monday, 19 October 2026 11.54 PM IST

ശബരിമല ഗസ്റ്റ് ഹൗസ് മുറി ബുക്കിംഗ് ഇനി ഒ.ടി.പി വഴി ഇടനിലക്കാരെ ഒഴിവാക്കാൻ വെബ്‌സൈറ്റ് പരിഷ്‌കരിക്കും

gust
f

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ ഗസ്റ്റ് ഹൗസുകൾ ഇടനിലക്കാർ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചു വിൽക്കുന്നത് ഒഴിവാക്കാൻ വെബ്സൈറ്ര് പരിഷ്കരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ദർശനത്തിനായി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുമ്പോൾ മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ഗസ്റ്റ് ഹൗസ് മുറിയും ബുക്ക് ചെയ്യുന്ന സംവിധാനമാണ് പരിഗണിക്കുന്നത്. ഇതിലൂടെ ഭക്തർ മാത്രമാകും മുറി ബുക്ക് ചെയ്യുന്നതെന്ന് ഉറപ്പാക്കാനാകും.

ഗസ്റ്റ് ഹൗസ് മുറികൾ ഇടനിലക്കാർ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നെന്ന വിവരം കേരളകൗമുദിയാണ് പുറത്തു കൊണ്ടുവന്നത്. ഓൺലൈനിലൂടെ മാത്രമാണ് ഗസ്റ്റ് ഹൗസ് മുറികൾ ബുക്ക് ചെയ്യാനാവുക. മുറികൾ ബുക്ക് ചെയ്തുന്നതിലെ ക്രമക്കേടും വെബ്‌സൈറ്റിൽ വരുത്തേണ്ട മാറ്റങ്ങളും ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും.

തുലാം മാസപൂജാ സമയത്ത് മുറി ബുക്കിംഗിൽ ക്രമക്കേട് നടന്നുവെന്ന് ദേവസ്വം വിജിലൻസും കണ്ടെത്തി. 400 മുറികളുടെ ബുക്കിംഗ് ഒരു മണിക്കൂർ കൊണ്ട് പൂർത്തിയായെന്ന് ദേവസ്വം കമ്മിഷണറുടെ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ചില ട്രാവൽ ഏജൻസിക്കാരും കൂട്ടത്തോടെ മുറി ബുക്ക് ചെയ്യുന്നുവെന്നും കണ്ടെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA