
കോട്ടയം: വിത്ത്, വളം, കീടനാശിനി തുടങ്ങി എല്ലാവിധ കാർഷിക ഉത്പാദന സാമഗ്രികൾക്കും വില വർധിച്ചിരിക്കുന്നതിനാൽ ഉത്പാദന ചിലവിന് ആനുപാതികമായി നെല്ല് വില കിലോയ്ക്ക് 35 രൂപയായി വർദ്ധിപ്പിക്കണമെന്ന് അഖിലേന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന (എ.ഐ.കെ.കെ എം.എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ജെ ജോണിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ജി അജയകുമാർ, കമ്മിറ്റി അംഗങ്ങളായ മാത്യു തോമസ്, വ്യാസൻ കല്ലറ, ബൈജു കെ. ആർ, കെ. എൻ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |