SignIn
Kerala Kaumudi Online
Friday, 23 October 2026 5.42 PM IST

മാർച്ചും ധർണയും

tn-remesan
വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് വൈക്കം താലൂക്ക് കയർ വ്യവസായ തൊഴിലാളി യൂണിയൻ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും എ. ഐ. ടി. യൂ. സി ജില്ലാ സെക്രട്ടറി ടി.എൻ. രമേശൻ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വലിയ പ്രതിസന്ധിയെ നേരിടുന്ന കയർ മേഖലയുടെ സംരക്ഷണത്തിന് അടിയന്തിരമായി സർക്കാർ ഇടപെടണമെന്നാവിശ്യപ്പെട്ട് വൈക്കം താലൂക്ക് കയർ വ്യവസായ തൊഴിലാളി യൂണിയൻ എ. ഐ. ടി. യൂ. സി യുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. തൊഴിലാളികളുടെ കൂലി 700 രൂപയായി വർദ്ധിപ്പിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, കയർ മേഖലയിലെ തൊഴിലില്ലായ്മ്മ പരിഹരിക്കുക, പെൻഷൻ കുടിശിക തീർത്തു നൽകുക, സംഘങ്ങൾക്ക് ആവിശ്യമായ പ്രവർത്തന മൂലധനം നൽകുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാർച്ചും ധർണയും നടത്തിയത്. എ. ഐ. ടി. യൂ. സി ജില്ലാ സെക്രട്ടറി ടി.എൻ. രമേശൻ ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, DHARNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL