SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

കെ.എൽ.ജി.എസ്.എ പ്രതിഷേധ മാർച്ച്

d

കോട്ടയം: തട്ടിപ്പുകാരനെ പിടികൂടണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നവരെ അടിച്ചമർത്തുന്ന ഭരണകൂടം തട്ടിപ്പുകാരനൊപ്പമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നഗരസഭയിലെ പെൻഷൻ വിതരണത്തിൽ കോ ടികളുടെ ക്രമക്കേട് നടത്തി ഒളിവിൽ പോയ അഖിൽ സി.വർഗീസിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.എൽ.ജി.എസ്.എ) ജില്ല കമ്മറ്റി നഗരസഭ അങ്കണത്തിൽ നിന്നും ആരംഭിച്ച സമരം കളക്‌ട്രേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അകാരണമായി സസ്‌പെൻഡ് ചെയ്യപ്പെട്ട സെക്രട്ടറിയുടെ പി.എ, നഗരസഭ സൂപ്രണ്ട്, അക്കൗണ്ടന്റ്, ക്ലാർക്ക് ഉൾപ്പെടെയുള്ള നഗരസഭയിലെ ജീവനക്കാരെ ഉടൻ തിരിച്ചെടുക്കണമെന്നും ആവശ്യമുയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KLGSA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL