
കോട്ടയം: ഉത്പാദന ചെലവ് അനുസരിച്ച് നെല്ലിന് വിലയില്ല, സപ്ലൈക്കോയ്ക്ക് വിറ്റ നെല്ലിന്റെ പണത്തിനായി കാത്തിരുന്നു മടുത്തു. സർക്കാർ ഗ്യാരൻഡിയിൽ ബാങ്കുകൾ നൽകുന്ന പണത്തിന്റെ തിരിച്ചടവ് സർക്കാർ വൈകിപ്പിക്കുന്നതിനാൽ മറ്റു ബാങ്കു വായ്പകൾ നിഷേധിക്കപ്പെട്ട് സിബിൽ സ്കോർ താഴോട്ടുപോയും ജപ്തി നടപടികളിലും പെടുത്തിയുള്ള ചതി.നിരന്തരസമരത്തിനൊടുവിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം നടത്തിയിട്ടും നെൽ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല.
ചർച്ചക്കു പോലും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് നെൽ കർഷക സംരക്ഷണ സമിതി പറയുന്നു.
വിത്തിന്റെ ലഭ്യത മുതൽ നെല്ല് വിറ്റ പണം അക്കൗണ്ടിൽ എത്തുന്നതുവരെ വിവിധ സർക്കാർ ഏജൻസികളുടെ കെടുകാര്യസ്ഥത മൂലം വലിയ പ്രതിസന്ധിയാണ് കർഷകർ അനുഭവിക്കുന്നത്.
നഷ്‌ടപരിഹാരവുമില്ല സംഭരണവും
കൃഷി ഭവനിൽ നിന്ന് നൽകിയ വിത്ത്മുളക്കാതെ വന്നാൽ കൂടിയ വിലക്ക് സ്വകാര്യ ഏജൻസികളിൽ നിന്നു വാങ്ങണം.
കേടായ വിത്തു നൽകുന്നതാണ് മുളയ്ക്കാത്തതിന് കാരണമെങ്കിലും വീണ്ടും നിലമൊരുക്കുന്നതിനുള്ള അധിക ചെലവ് സർക്കാർ നൽകില്ല. വേനലോ അതിതീവ്രമഴയോ കൃമി കീടങ്ങളോ വന്നു കൃഷി നശിച്ചാലും നഷ്ടപരിഹാരമില്ല.
കൊയ്ത്തിന് ആവശ്യത്തിന് യന്ത്രം സർക്കാർ ലഭ്യമാക്കില്ല.യന്ത്രത്തിന്അധികവാടക നൽകികൊയ്തു കഴിഞ്ഞാലും നെല്ലു സംഭരിക്കാതെ സ്വകാര്യ മില്ലുടമകളുമായി വില പേശേണ്ട ഗതികേട്.
സർക്കാർ നിശ്ചയിച്ച പണം നൽകാതുള്ള മില്ലുകളുടെ തട്ടിപ്പ്.
സംഭരണം വൈകി നെല്ല് കിളിർത്തു നശിച്ചുപോകുന്നു.
സിബിലിന്റെ പണി
സപ്ലൈകോ നെല്ല്സംഭരിച്ചതിന് തെളിവായി നൽകുന്ന രസീതിന് (പി.ആർ.എസ്) സർക്കാർ ഉറപ്പിൽ വായ്പയായി മാസങ്ങൾക്കു ശേഷം ബാങ്കിൽ നിന്നു പണം ലഭിച്ചാലും പണത്തിന്റെ തിരിച്ചടവ് സർക്കാർ വൈകിപ്പിക്കുന്നതിനാൽ കർഷകരുടെ സിബിൽ സ്കോർ താഴേക്കുപോയി മറ്റൊരുവ വായ്‌പ ലഭിക്കാത്ത സ്ഥിതിയാകും.
പുഞ്ച കൃഷിക്കായി നൽകിയ വിത്ത് കിളിർക്കാതെ വന്നതിനാൽ വലിയ സാമ്പത്തിക ബാദ്ധത കർഷകർക്കുണ്ടായി. ഇതിനെതിരെ സമരം നടത്തിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് അധികൃതരുടെ കണ്ണു തുറപ്പിക്കാൻ സമരം സെക്രട്ടറിയേറ്റിനു മുന്നിലേക്ക് വ്യാപിപ്പിച്ചത്. എന്നിട്ടും പ്രശ്ന പരിഹാരത്തിന് ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല
വി.ജെ. ലാലി
(നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |