SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

ക്ഷേമനിധി കുടിശിക അദാലത്ത് 

c

കോട്ടയം: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് മാർച്ച് 31 വരെ ജില്ലയിൽ കുടിശിക അദാലത്തുകൾ നടത്തും. ക്ഷേമനിധി അംശദായം അടയ്ക്കാത്തതും കുടിശിക വരുത്തിയതുമായ സ്ഥാപനങ്ങൾക്ക് അദാലത്തിൽ പങ്കെടുത്ത് പിഴ പലിശ കൂടാതെ, തുക അടയ്ക്കാം. തൊഴിലാളികൾ പിരിഞ്ഞുപോയത് യഥാസമയം അറിയിക്കാത്ത സ്ഥാപനങങൾക്ക് ആകർഷകമായ ഇളവുകളോടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത് തുക അടയ്ക്കുവാനും അവസരമുണ്ട്. അദാലത്തുമായി സഹകരിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ ഏപ്രിൽ മുതൽ റവന്യു റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 0481 2582090.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ADALATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL