തലയോലപ്പറമ്പ്: ബ്രഹ്മമംഗലം എച്ച് എസ് എസ് & വി എച്ച് എസ് സ്‌കൂളിലെ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പ്രൗഡോജ്വലമായി. സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരേഡിൽ 9ാം ക്ലാസ് വിദ്യാർഥികളായ 44 പേർ പങ്കെടുത്തു. വൈക്കം ഡി.വൈ.എസ്.പി സിബിച്ചൻ ജോസഫ് പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ ഡി. ജയകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തലയോലപ്പറമ്പ് എസ് എച്ച് ഒ വിപിൻ ചന്ദ്രൻ, സ്‌കൂൾ മാനേജർ ടി. ആർ സുഗതൻ, ഹെഡ്മിസ്ട്രസ് എൻ. ജയശ്രീ, പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, സ്‌കൂൾ സെക്രട്ടറി ഷാജി പുഴവേലി, പി.ടി.എ പ്രസിഡന്റ് റെജിമോൻ, സബ് ഇൻസ്‌പെക്ടർ പി.എസ് സുധീരൻ, സീനിയർ സി.പി.ഒ രഞ്ചുഷ, വാർഡ് മെമ്പർ രാഗിണി ഗോപി, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ സജിത ടീച്ചർ, വിഷ്ണു അമ്പുജാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച കേഡറ്റുകളെയും, എസ് പി സി ജില്ലാതല ക്വിസ് മത്സരത്തിൽ ജേതാക്കളായ വിദ്യാർഥികളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |