
കാരാപ്പുഴ : കാരാപ്പുഴ - കുരിശുപള്ളി റോഡിൽ കൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് നഗരസഭ നടപടിയെടുക്കണമെന്ന് സി.പി.ഐ കാരാപ്പുഴ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. വി. കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.സി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ.എൻ.വിനോദ്, ശ്രീവാസ് ആർ, അരുൺദാസ്, എം.ജി.രാജീവ്, കെ.എം.തമ്പി, ഐ.വി.ചന്ദ്രൻ, രേണുക ശശികുമാർ എന്നിവർ സംസാരിച്ചു. പി.സി.രാധാകൃഷ്ണനെ സെക്രട്ടറിയായും, ഐ.വി.ചന്ദ്രനെ അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |