
പാമ്പാടി : പാമ്പാടി സീനിയർ സിറ്റിസൺസ് ഫോറം പൊതുയോഗം പാമ്പാടി സീനിയർ ഭവനിൽ നടന്നു. പ്രസിഡന്റ് സി. എസ്. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിവാഹ സുവർണ ജൂബിലി ആഘോഷിക്കുന്ന പി.സി ഫിലിപ്പ് - മേരിക്കുട്ടി ദമ്പതികളെ മൊമെന്റോ നൽകി പൊന്നാട അണിയിച്ചു ആദരിച്ചു. അംഗങ്ങളുടെ ജന്മദിനാഘോഷം, കലാ സാഹിത്യ പരിപാടികൾ എന്നിവയും അരങ്ങേറി. എബ്രഹാം ജേക്കബ്, എസ്.സുകുമാരൻ നായർ, പി.സി ഫിലിപ്പ്, പി.പി ബെന്നി, പി. ആർ രാധാകൃഷ്ണൻ, പി.കെ മോഹൻകുമാർ, പി.ജി രവീന്ദ്രൻ, വി.എ പുരുഷോത്തമൻ നായർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |