
കോട്ടയം : വില്പനയ്ക്കായി കൊണ്ടുവന്ന 01.760 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. അയ്മനം കുടമാളൂർ പുളിഞ്ചുവട് ഫിറോസ് മൻസിൽ ഫാരിസ് (25), കുമാരനല്ലൂർ പള്ളികിഴക്കേതിൽ ജിബിൻ (24) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. പെരുമ്പായിക്കാട് തോപ്പിൽപടി ഭാഗത്ത് കഞ്ചാവ് വില്പന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി. എസ്.എച്ച്.ഒ ടി.ശ്രീജിത്ത്, എസ്.ഐമാരായ അനുരാജ്, ആഷിൽ രവി, എ.എസ്.ഐ പത്മകുമാർ, സി.പി.ഒമാരായ ദിലീപ് വർമ്മ,രഞ്ജിത്ത്, അനൂപ്, വിഷ്ണു പ്രിയൻ, മനീഷ്, സജിത്ത്, കിരൺകുമാർ, ശ്രീനിഷ് തങ്കപ്പൻ പ്രതീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |